photo
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പള്ളി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പള്ളി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ബി. ബിജു അദ്ധ്യക്ഷനായി. ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് അഖിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി വിമൽകുമാർ (പ്രസിഡന്റ്), മനോജ് (വൈസ് പ്രസിഡന്റ്) , ലിജു ആലുവിള (ജനറൽ സെക്രട്ടറി), ബിജു (ജോ. സെക്രട്ടറി), ജയൻ (ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി എ. സലീം, ബിനോയ് വർഗ്ഗീസ്, ബിജോയ്, അശോകൻ, എ. ബേബി, നാരായണൺ നായർ, സാബു ജോൺ എന്നിവരെ തിരഞ്ഞെടുത്തു.