പോരുവഴി : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് സംഗമം രണ്ടാം വാർഡിൽ 17 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.പി. എം ജില്ലാസെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. സി.ദിവാകരൻ അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി .പി .ഐ പ്രതിനിധി ബി. സുനിൽകുമാർ മത്സരിക്കും.
കോവൂർ കുഞ്ഞുമോൻ എം .എൽ .എ, സി .പി . എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമ പ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപ്പിള്ള , ഏരിയ സെക്രട്ടറി പി. ബി. സത്യദേവൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി .ലാലു ,കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് മത്തായി, ആർ.എസ് .പി .എൽ ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. എസ് .അനിൽ, കെ. പ്രദീപ്,കളീക്കത്തറ ജി. രാധാകൃഷ്ണൻ, എൻ. സന്തോഷ്, പി .ഓമനക്കുട്ടൻ, രാജേഷ് എന്നിവർ സംസാരിച്ചു .ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായി ടി .എൻ. ബാബുരാജ് (പ്രസിഡന്റ് ), പ്രഭാകരൻ പിള്ള ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.