ഓച്ചിറ: കൊറ്റമ്പള്ളി ഒമ്പതാം വാർഡിൽ നടപ്പിലാക്കുന്ന ഒരു കോടി 12 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ സമർപ്പണവും ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചതിന്റെ ആഘോഷവും സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ട് ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകൾ വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.കൃഷ്ണകുമാർ, എസ്.ഗീതാകുമാരി, എ.അജ്മൽ, ഇന്ദുലേഖ, ദിലീപ് ശങ്കർ, സന്തോഷ് ആനത്ത്, സുചേത, സിറാജ്, രാഹുലൻ, അഷ്ഹർ ഡെൻസി, സിനി തുടങ്ങിയവർ സംസാരിച്ചു.