snd
എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണോദ്ഘാടനം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ നിർവഹിക്കുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം ചാലിയക്കര 5662-ാം നമ്പർ ശാഖയിൽ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠാ സ്ഥാപിക്കാനുള്ള പുനർ നിർമ്മാണ ജോലികൾ ആരംഭിച്ചു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ നിർമ്മാണോദ്ഘാ

‌ടനം നിർവഹിച്ചു. ശാഖ പ്രസിഡന്റും തെന്മല ഗ്രാമ പഞ്ചായത്ത് അംഗവുമായ ജി.ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ ജി.ബൈജു, വനിതസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ, രക്ഷാധികരികളായ പി.ജി.ഉദയഭാനു,സന്തോഷ് കുമാർ,ശാഖ സെക്രട്ടറി സുധൻ, വൈസ് പ്രസിഡന്റ് സനൽ, വനിതസംഘം ശാഖ പ്രസിഡന്റ് നിഷ തുടങ്ങിയവർ സംസാരിച്ചു. ഒരു മാസത്തിനുള്ളിൽ ഗുരുക്ഷേത്രത്തിന്റെ പുനർ നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് ശാഖ പ്രസിഡന്റ് അറിയിച്ചു.