thampan
യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. ജില്ലാ കൺവീനർ ജി.രാജേന്ദ്ര പ്രസാദ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സുൾഫിക്കർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, എൻ.ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജുപാരിപ്പള്ളി, ജെ.ഷെരീഫ്, രാജൻകുറുപ്പ്, വിനോദ് പാരിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.