കുന്നിക്കോട് : ബി.കെ.എം.യു കുന്നിക്കോട് മണ്ഡലം കൺവൻഷൻ ദേശീയ കൗൺസിൽ അംഗം കെ.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുസ്തഫ, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവംഗം ജി.ആർ.രാജീവൻ, മണ്ഡലം സെക്രട്ടറി എം.നൗഷാദ്, എം.അജി മോഹൻ, പി.പ്രസാദ്, ബി.അജിത് കുമാർ, സി.കെ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി
തലവൂർ എസ്.രാകേഷ് (പ്രസിഡന്റ്), വി.സി.ശശി (സെക്രട്ടറി), പി.കാർത്തികേയൻ, എൻ.ബാബു (വൈസ് പ്രസിഡന്റുമാർ), സി.വിജയൻ, അനുകോട്ടവട്ടം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.