ചവറ : ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം ചവറ മുസ്ലിം ജമാഅത്ത് പള്ളി ഇമാം റിയാബ് ഉദ്ഘാടനം ചെയ്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാ ശ്ശേരി അദ്ധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സോഫിയ സലാം, ജില്ലാ പഞ്ചായത്ത് അംഗം സി. പി.സുധീഷ് കുമാർ, യു,ഡി,എഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ , സി.പി.ഐ നേതാക്കളായ മുരളി, ജ്യോതിഷ് കുമാർ, എം.എ. കബീർ , ചക്കനാൽ സനൽകുമാർ, ചവറ ഹരീഷ് കുമാർ, കിണറു വിള്ളാ സലാം, ബി.ഡി.ഒ ജോയി റോഡ്സ് തുടങ്ങിയവ സംസാരിച്ചു.