
കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊറ്റങ്കര - പുനുക്കൊന്നൂർ 1489-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മുൻ സെക്രട്ടറി കെ.ആർ. ഗോപാലൻ, നടൻ കൈനകരി തങ്കരാജൻ എന്നിവരെ അനുസ്മരിച്ചു. അനുസ്മരണയോഗം കൊല്ലം യൂണിയൻ കൗൺസിലർ അഡ്വ. ഷേണായി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. ഷിജു അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.വി. സഹജൻ മുഖ്യപ്രഭാഷണം നടത്തി. ബൈജു പുനുക്കന്നൂർ, കേരളപുരം ശ്രീകുമാർ, കൈനകരി ചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഡി. അനിൽ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് പി. സതീശൻ നന്ദിയും പറഞ്ഞു.