കൊല്ലം: റെയിൽവേ ട്രാക്ക് മെയിന്റനർമാരുടെ സ്വതന്ത്ര കൂട്ടായ്മയായായ സതേൺ റെയിൽവേ ട്രാക്ക് മെയിന്റനേഴ്സ് യൂണിറ്റിയുടെ മൂന്നാമത് ജനറൽബോഡി യോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. റെയിൽവേയിലെ ഇതര തൊഴിൽ വിഭാഗങ്ങളിൽ നിന്നു വിഭിന്ന സാഹചര്യത്തിൽ കഴിയുന്നവരാണ് ട്രാക്ക് മെയിന്റനർമാരെന്നും അവരുടെ ആവശ്യങ്ങൾ ന്യായവും പരിഹാരം കാണേണ്ടതുമാണെന്നും എം.പി പറഞ്ഞു. പ്രസിഡന്റ്‌ കെ.ആർ. ശിവപ്രിയ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ഇ.എസ് ഡിവിഷണൽ പ്രസിഡന്റ്‌ എ.ആർ. രാജേഷ്, ഡി.ആർ.ഇ.യു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സുശോഭനൻ, ഡി.ആർ.കെ.എസ് സോണൽ ഓർഗനൈസിംഗ് സെക്രട്ടറി എ. രാജേഷ്, എസ്.ശരത് കുമാർ, എസ്.ശ്രീന എന്നിവർ സംസാരിച്ചു. എം. നന്ദു സ്വാഗതവും ട്രഷറർ എ. രാജീവ്‌ നന്ദിയും പറഞ്ഞു.