rejith-president
രജിത്ത് (പ്രസി​ഡന്റ്)

കൊല്ലം: സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് എം.എൻ സ്മാരകത്തിൽ നടന്ന സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംഘടന ജനറൽ സെക്രട്ടറി സുരേഷ് മുഖത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. ദേവരാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി രജിത്ത് (പ്രസിഡന്റ്), അനീഷ് മോഹൻ (സെക്രട്ടറി), പ്രീത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.