പാരിപ്പള്ളി: മെഡി​ക്കൽ മേഖലയി​ൽ 35 വർഷം വർഷം പൂ‌ത്തിയാക്കുന്ന പാരിപ്പള്ളി ആർ.കെ മെഡിക്കൽസിന്റെ വാർഷികാഘോഷത്തി​ന് ഇന്ന് തുടക്കമാകും. വൈകിട്ട് 3ന് ആർ.കെ മെഡിക്കൽസ് അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങി​ൽ സാമൂഹ്യസേവന പരിപാടികൾ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ആർ.കെ മെഡിക്കൽസ് എം.ഡി വി.രാധാകൃഷ്ണൻ സ്വാഗതം പറയും. ആർ.കെ മെഡിക്കൽസ് സേവനസമിതി രക്ഷാധികാരി വി.സരസ്വതി വേളമാനൂർ ഗാന്ധിഭവനുള്ള സ്നേഹോപഹാരം കൈമാറും. ഗാന്ധിഭവൻ ചെയർമാൻ ബി.പ്രേമാനന്ദ് ഉപഹാരം ഏറ്റുവാങ്ങും. ഡോക്ടർമാരായ ഹരിസോമൻ, കെ.ശശി, പി​.എൽ. സാബു, അശോക് ശങ്കർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജൻകുറുപ്പ്, സെക്രട്ടറി സത്താർ, എൽ.ആർ.ജയരാജ്, കെ.സുകൃതൻ, ആർ.രാധാഷ്ണൻ, ആർ.സനൽകുമാർ, എസ്.ഷാജഹാൻ, പി.എസ്.ശ്യാം, ശശിധരൻ ആലപ്പാട്ട്, കെ.സജീവ് എന്നിവർ പങ്കെടുക്കും.