കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ മേയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി. ചാമക്കടയിൽ നിന്ന് ആരംഭിച്ച പ്രകടനം താലൂക്ക് കച്ചേരി വഴി ചിന്നക്കടയിൽ സമാപിച്ചു.
നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, ജനറൽ സെക്രട്ടറിമാരായ എസ്.നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ജില്ലാട്രഷറർ അൻസർ അസീസ്, വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ കൃഷ്ണവേണി.ജി.ശർമ, സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ സെക്രട്ടറിമാരായ ഒ.ബി. രാജേഷ്, നൗഷാദ്, തുളസീധരൻ, കുരീപ്പുഴ യഹിയ, കെ.എം.റഷീദ്, റീജിണൽ ഭാരവാഹികളായ പനയം സജീവ്, ശങ്കരനാരായണപിള്ള ജില്ലാ ജനറൽ കൺവീനർ ഷാഫി എന്നിവർ നേതൃത്വം നൽകി.
ചിന്നക്കടയിൽ നടന്ന പൊതുസമ്മേളനം എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. എസ്. നാസറുദീൻ അദ്ധ്യക്ഷനായി. അൻസർ അസീസ്, കോതേത്ത് ഭാസുരൻ, വടക്കേവിള ശശി, പനയം സജീവ്, കെ.എം. റഷീദ് എന്നിവർ സംസാരിച്ചു.