കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ്വ കൗൺസലിംഗ് ക്യാമ്പ് സമാപിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി. സുന്ദരൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേശ്, ജോയി ആലുക്കാസ് മാനേജർമാരായ അരുൺ, സന്തോഷ്, പി.ആർ.ഒ വിശ്വേശ്വരൻ പിള്ള, മാർക്കറ്റിംഗ് മാനേജർ സാം ജോ എന്നിവർ സംസാരിച്ചു. ജോയ് ആലുക്കാസ് ഏർപ്പെടുത്തിയ ലക്കി കൂപ്പൺ മത്സരത്തിൽ ഒന്ന് മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടിയ ടിനു അജയൻ, പൗർണ്ണമി, അഖിൽ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.