
പത്തനാപുരം: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തെക്കേക്കര കോണത്ത് വേങ്ങവിള വീട്ടിൽ രാധാകൃഷ്ണൻ - സുഭദ്ര ദമ്പതികളുടെ മകൻ കണ്ണനാണ് (26) മരിച്ചത്.
കലഞ്ഞൂർ പാടം റോഡിൽ വാഴപ്പാറ അക്വഡേറ്റിന് സമീപം ഇന്നലെ വൈകിട്ട് 3 ഓടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെൽഡിംഗ് തൊഴിലാളിയാണ് കണ്ണൻ. സഹോദരൻ: അപ്പു.