പുനലൂർ: മലയോര ഹൈവേയിൽ പുനലൂരിനടുത്ത് ചുടുകട്ട ജംഗ്ഷനിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സജീവ് മൻസിലിൽ സജീവാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെറിച്ചുവീണ സജീവ് സമീപത്തെ വൈദ്യുതി തൂണിലിടിച്ചു. ബൈക്ക് സമീപത്തെ കാർ ഷോറൂമിലേക്ക് ഇടിച്ചുകയറി. ഇവിടെ നിറുത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.