photo
ഷെമീർ

കൊട്ടാരക്കര: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചശേഷം കടന്ന യുവാവ് അറസ്റ്റിൽ. കടയ്ക്കൽ ചിതറ ചോഴിയക്കോട് കൊച്ചുകല്ലിംഗിൽ ഷെമീർ മൻസിലിൽ ഷെമീറിനെ(32)​യാണ് റൂറൽ എസ്.പി നിയോഗിച്ച ടീം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. മുൻപും നിരവധി കേസുകളിൽ പ്രതിയാണ് ഷെമീർ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.