കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3802ചുണ്ട ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.
ശാഖ പ്രസിഡന്റ് എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും റിട്ടേണിംഗ് ഓഫീസറുമായ വി.അമ്പിളി ദാസ്, ശാഖ സെക്രട്ടറി ജെ. മധു, ജയകുമാരി, ലിജു, സുനിൽകുമാർ, വി. എം.ബൈജു എന്നിവർ സംസാരിച്ചു. പ്രാർത്ഥനസമിതിയും വനിതാ സംഘം കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി എസ്.രാജേന്ദ്രൻ (പ്രസിഡന്റ് ), വി.എം.ബൈജു (വൈസ് പ്രസിഡന്റ് ), ജെ.മധു (സെക്രട്ടറി), പി.ബിനോയ്, പി.ജയകുമാർ, എസ്.അനിൽ കുമാർ,
എസ്.വിജയൻ, ആർ.സുനിൽ കുമാർ, പ്രീതി ബോസ്, ജയ സുരേഷ്, (എക്സക്യൂട്ടീവ് അംഗങ്ങൾ ), ശ്രീജ ഭദ്രൻ,ബി. ഷിബു, ഷീല കൃഷ്ണകുമാർ (ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.