പരവൂർ: ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ്ദിന റാലി നടത്തി. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂരിന് പതാക നൽകി ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പാരി പ്പളളി വിനോദ് നിർവഹിച്ചു കെ.പി.എസ്.ടി.എ സംസ്ഥാന എക്സി.അംഗം പരവൂർ സജീബ്, മണ്ഡലം പ്രസിഡന്റുമായ സുരേഷ് ഉണ്ണിത്താൻ, ആർ.ഡി ലാൽ, രാധാകൃഷ്ണൻ, ഉളിയനാട് ജയൻ, യൂണിയൻ ഭാരവാഹികളായ പ്രദീപ്, സജീവ് തുടങ്ങിയവർ സംസാരിച്ചു.