കൊല്ലം: യുവ കലാ സാഹിതി ജില്ലാ കമ്മിറ്റിയുടെ മണലിൽ ജി. നാരായണ പിള്ള സ്മാരക സാംസ്കാരിക പുരസ്കാരം നാളെ സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് കൊല്ലം പബ്ളിക് ലൈബ്രറിയിൽ ചേരുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ്ജ് ഓണക്കൂർ മുല്ലക്കര രത്നാകരന് അവാർഡ് സമ്മാനിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനാകും. ചവറ കെ.എസ്. പിളള അനുസ്മരണ പ്രസംഗം നടത്തും. ജില്ലാ സെക്രട്ടറി ബാബു പാക്കനാർ പുരസ്കാര നിർണ്ണയ റിപ്പോർട്ട് അവതരിപ്പിക്കും. കവിയരങ്ങിൽ പി. ശിവപ്രസാദ് അദ്ധ്യക്ഷനാകും. ഡോ. മായാ ഗോവിന്ദരാജ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ കൊല്ലം മധു, കൺവീനർ എ. രാജീവ്, യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റ് എസ്. അജയൻ, സെക്രട്ടറി ബാബു പാക്കനാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.