പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിൽ നടന്ന കലാ, കായികോത്സവത്തിൽ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ 150ഓളം പേർ മത്സരങ്ങളിൽ മാറ്റുരച്ചു. യൂത്ത്മൂവ്മെന്റ്, വനിത സംഘം കേന്ദ്ര സമിതികളുടെ നേതൃത്വത്തിൽ ശാഖാതലങ്ങളിൽ മത്സരിച്ച് ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയവരാണ് യൂണിയൻ തല മത്സരങ്ങളിൽ പങ്കെടുത്തത്.
ചിത്രരചന, പ്രസംഗം,വ്യാഖ്യാനം, ഉപന്യാസം, ക്വിസ്, കസേരകളി തുടങ്ങിയ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ തിരിച്ചായിരുന്നു മത്സരങ്ങൾ. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്,യോഗം ഡയറക്ടറൻമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ സെക്രട്ടറി പി.ജി.ബിനുലാൽ,ജോയിന്റ് സെക്രട്ടറി ബിന്ദു പി. ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിജയികൾക്ക് കാഷ് അവാർഡും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും യൂണിയൻ പ്രസിഡന്റ് വിതരണം ചെയ്തു.യൂണിയൻ തലത്തിൽ വിജയിച്ചവർക്ക് മേഖല തല മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.