photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിൽ സംഘടിപ്പിച്ച കലാ,​ കായികോത്സവം യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിൽ സംഘടിപ്പിച്ച കലാ,​കായികോത്സവം ഹൃദ്യാനുഭവമായി. വിവിധ ശാഖാ യോഗങ്ങളെ പ്രതിനിധീകരിച്ചെത്തിയ മത്സരാർത്ഥികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. യോഗത്തിന്റെ പോഷക സംഘടനകളായ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കലാകായികോത്സവം സംഘടിപ്പിച്ചത്. യൂണിയൻ മന്ദിരത്തിലെ ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ നടന്ന പരിപാടി യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ഹേമലത അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗം ബോർഡ് അംഗങ്ങളായ അഡ്വ.പി.സജീവ് ബാബു, എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാരായ വരദരാജൻ ചൊവ്വള്ളൂർ, അംബുജാക്ഷൻ, ഹരൺകുമാർ, കുടവട്ടൂർ ശശിധരൻ, ജയശ്രീ എന്നിവർ സംസാരിച്ചു.