
കരുനാഗപ്പള്ളി: 8ന് എറണാകുളത്ത് നടക്കുന്ന ഇന്റർ സ്കൂൾ സ്റ്റേറ്റ് ചെസ് ചാമ്പ്യൻഷിപ്പിന് ജില്ലയിൽ നിന്ന് അർഹരായവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ തല സെലക്ഷൻ മത്സരം കരുനാഗപ്പള്ളിയിൽ നടന്നു. ടൗൺ ക്ലബ് ഹാളിൽ നടന്ന മത്സരങ്ങൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.എസ്. സമീർ അദ്ധ്യക്ഷനായി. പി.ജി. ഉണ്ണിക്കൃഷ്ണൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. നൂറിലധികം കുട്ടികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ശ്രീനന്ദിനി, അധിരധ, യു.പി - നിരഞ്ജന, ഷിയാസ്, എച്ച്.എസ് - രോഹിത്.ജെ.പിള്ള, നഫീന സമീർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.