പുനലൂർ: കേരള സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനിൽ നടന്ന ജില്ലാതല എക്സ്പോ വിപണന മേളയിൽ ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന് രണ്ടാം സ്ഥാനം.
വനവിഭവങ്ങളായ കുടംപുളി, മഞ്ഞൾ,കസ്തൂരി മഞ്ഞൾ, തേയില, ഏലയ്ക്ക, പൈനാപ്പിൽ തുടങ്ങിയവ വിപണനമേളയിലെത്തിച്ചതിനാണ് പുരസ്ക്കാരം.
കൊല്ലത്ത് നടന്ന സമാപനസമ്മേളനത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരിൽ നിന്ന് ബാങ്ക് സെക്രട്ടറി വി.വിജുകുമാർ, ജീവനക്കാരനായ കെ.രാജൻ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.