കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ നേതൃത്വത്തിൽ ശാഖായോഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് കേന്ദ്ര വനിതാ സംഘത്തിന്റെ നിർദ്ദേശാനുസരണം 578-ാം നമ്പർ ശാഖയിൽ കലാ മത്സരങ്ങൾ നടത്തി. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജ്ജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കൗൺസിൽ അംഗങ്ങളായ വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. സുജയ് കുമാർ, ആർ. ഷാജി, പി. സോമരാജൻ, കെ ചിത്രാംഗദൻ, വനിതാസംഘം പ്രസിഡന്റ് ശോഭന ശിവാനന്ദൻ, സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവർ പങ്കെടുത്തു.