licensed-photo
ലെൻസ് ഫെഡ് 12-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലെൻസ് ഫെഡ് 12-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. കൊല്ലം കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ, മുൻ സംസ്ഥാന സെക്രട്ടറി സനിൽകുമാർ കറസ്പോണ്ടൻസ് സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് (ചെയർമാൻ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ, അഡ്വ. ഉദയകുമാർ (രക്ഷാധികാരികൾ), ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ, ആർ.കെ. മണിശങ്കർ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻമാർ) എന്നിവരെ തിരഞ്ഞെടുത്തു.