road
ഓടനാവട്ടം ജംഗ്ഷനിലെ കൃത്യമായി മൂടാത്ത ചാൽ

ഓടനാവട്ടം : ജംഗ്ഷനിൽ റോഡിന് കുറുകേ വെട്ടിയ ചാൽ കൃത്യമായി നികത്താത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടാരക്കര -ഓയൂർ റോഡിലാണ് ഈ ദുസ്ഥിതി. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിലാകുന്നത്. ജലമിഷന്റെ കുടിവെള്ളപൈപ്പ് സ്ഥാപിക്കാനായി മാസങ്ങൾക്ക് മുമ്പ് കുഴിച്ച ചാലാണിത്. പൈപ്പിടൽ പൂർത്തിയായിട്ടും റോഡിന്റെ ശോച്യാവസ്ഥ തുടരുകയാണ്. റോഡ്‌ ഗതാഗത യോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.