കൊല്ലം: കേരളാ കോൺഗ്രസ് ബി ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ അനുസ്മരണ യോഗം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നു. ഉഷ മോഹൻദാസ് അദ്ധ്യക്ഷയായി. മന്ത്രി വി. ശിവൻകുട്ടി,​ ആന്റണി രാജു,​ കുമ്മനം രാജശേഖരൻ,​ പ്രകാശ് ബാബു,​ ജോസഫ് പുതുശേരി,​ എവി മാണി,​ മോഹൻദാസ്,​ സേതുമാധവൻ പിള്ള,​ കണ്ടച്ചിറ ഹരിലാൽ,​ വാളകം സണ്ണി തുടങ്ങിയവർ സംസാരിച്ചു.