photo
പട്ട കടവ് സെന്റ് ആൻഡ്രൂസ് ഇടവകയിലെ അദ്ധ്യാപക കൂട്ടായ്മയായ ഗുരു സംഗമത്തിന്റെ വാർഷികാഘോഷം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: പട്ടകടവ് സെന്റ് ആൻഡ്രൂസ് ഇടവകയിലെ അദ്ധ്യപക കൂട്ടായ്മയായ ഗുരുസംഗമത്തിന്റെ ഒന്നാം വാർഷികാഘോഷം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ജോയിസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,​ ഗുരുസംഗമം സെക്രട്ടറി സോമൻ മുത്തേഴം സ്വാഗതം പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാള വിഭാഗം അദ്ധ്യാപകൻ ഡോ.കെ.ബി.ശെൽവ മണി മുഖ്യ പ്രഭാഷണം നടത്തി. ഗുരുസംഗമം പ്രവർത്തകർ തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര നിർവ്വ ഹിച്ചു. ജിജി അനിൽ സുവനീർ ഏറ്റുവാങ്ങി. ഡി. ജോസ് പ്രസാദ്, കുഞ്ഞുമോൻ സക്കറിയ,ജെ. അഗ്നസ് എന്നിവർ സംസാരിച്ചു. സിസ്റ്റർ ട്രീസ പയസ് നന്ദി പറഞ്ഞു.