retnakaranpilla-63

പുത്തൂർ: പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. പുത്തൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം പവിത്രേശ്വരം വില്ലേജ് പ്രസിഡന്റുമായ ചെറുമങ്ങാട് ശ്യാം മന്ദിരത്തിൽ രത്നാകരൻ പിള്ളയാണ് (ബാബു, 63) മരിച്ചത്.

ഇന്നലെ രാവിലെ 5.30 ഓടെയായിരുന്നു അപകടം. വല്ലഭൻകരയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ഉടൻ പുത്തൂരിലെ സ്വകാര്യ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: ലതാകുമാരി. മക്കൾ: ശരണ്യ, ശ്യാംകുമാർ (ഗൾഫ്). മരുമക്കൾ: ശ്രീലക്ഷ്മി, വിനേഷ് (ഗൾഫ്).