കരുനാഗപ്പള്ളി: രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ ടി.എൻ.സുരേന്ദ്രന്റെ 44-മത് ചരമ വാർഷിക ദിനാചരണം അഡ്വ. വി.അഹമ്മദ്കുട്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നു. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. തെടിയൂർ വസന്തകുമാരി, റെജി ഫോട്ടോപാർക്ക്, ഹാലഗോപാൽ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു.