ttt

കൊല്ലം: ദ​ക്ഷി​ണ​ റെയിൽ​വേ​യു​ടെ പ​രി​ധി​​ക്കു​ള്ളിൽ സർ​വീ​സ് ന​ട​ത്തു​ന്ന കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന ട്രെ​യി​നു​ക​ളിൽ കൊ​വി​ഡി​ന് മു​മ്പു​ള്ള അൺ​റി​സേർ​വ്​ഡ് കോ​ച്ചു​കൾ ഇന്ന് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു.

ദ​ക്ഷി​ണ ​റെ​യിൽ​വേ​യു​ടെ പ​രി​ധി​ക്ക് പു​റ​ത്ത് സർവീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളിൽ അൺ​റി​സേർവ്​ഡ് കോ​ച്ചു​കൾ ഘ​ട്ടം​ഘ​ട്ട​മാ​യി പു​നഃസ്ഥാ​പി​ക്കും. ജൂൺ 30 ഓ​ടു​കൂ​ടി എ​ല്ലാ ട്രെ​യി​നു​ക​ളി​ലെ​യും അൺ​റി​സേർവ്​ഡ് കോ​ച്ചു​ക​ൾ പു​നഃസ്ഥാ​പി​ക്കും.

അൺ​റി​സേർ​വ്​ഡ് കോ​ച്ചു​ക​ളു​ള്ള എ​ല്ലാ ട്രെ​യി​നു​ക​ളി​ലും സീ​സൺ ടി​ക്ക​റ്റ് സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ച്ചിട്ടുണ്ട്. മ​റ്റ് ട്രെ​യി​നു​കൾ അൺ​റി​സേർവ്​ഡ് കോ​ച്ചു​കൾ അ​നു​വ​ദി​ക്കു​ന്ന മു​റ​യ്​ക്ക് സീ​സൺ ടി​ക്ക​റ്റ് സൗ​ക​ര്യം നിലവിൽ വരും. ട്രെ​യി​നു​ക​ളി​ലെ എ​ല്ലാ കോ​ച്ചു​ക​ളും റി​സേർവ്​ഡ് കോ​ച്ചു​ക​ളാ​ക്കിയതി​നാൽ യാ​ത്ര​ക്കാർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ചൂണ്ടിക്കാട്ടിയുള്ള ക​ത്തി​ന് ദ​ക്ഷി​ണ​റ​യിൽ​വേ ജ​ന​റൽ മാ​നേ​ജർ ബി.ജി. മ​ല്ല്യ നൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പുതിയ ഉ​റ​പ്പ് ലഭിച്ചതെന്ന് എം.പി അ​റി​യി​ച്ചു.