exam

കൊല്ലം: റെയിൽ​വേ റി​ക്രൂ​ട്ട്‌​മെന്റ് ബോർ​ഡ് എൻ.ടി.പി.സി സി.​ബി.ടി ​2 പ​രീ​ക്ഷ​കൾ​ക്ക് കേ​ര​ള​ത്തിൽ കൂ​ടു​തൽ കേ​ന്ദ്ര​ങ്ങൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സി.​ബി.​ടി​ 2 പ​രീ​ക്ഷ​യ്​ക്കാ​യി അർ​ഹ​ത നേ​ടി​യി​ട്ടു​ള്ള​വർ​ക്കെ​ല്ലാം കേ​ര​ള​ത്തിൽ ത​ന്നെ പ​രീ​ക്ഷ എ​ഴുതാനു​ള്ള ത​ര​ത്തിൽ കേ​ന്ദ്ര​ങ്ങൾ മാ​റ്റി നൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി കേ​ന്ദ്ര റെയിൽ​വേ മ​ന്ത്രി​​ക്കും റെ​യിൽ​വേ റി​ക്രൂ​ട്ട്‌​മെന്റ് ചെ​യർ​മാ​നും ഇ-​മെ​യിൽ നി​വേ​ദ​നം നൽ​കി. പ​രീ​ക്ഷ​യ്​ക്ക് ഒ​രാ​ഴ്​ച മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോൾ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങൾ അ​നു​വ​ദി​ച്ചാൽ എ​ത്തി​ച്ചേരാനാകി​ല്ലെന്ന് എം.പി പറഞ്ഞു.