ചാ​ത്ത​ന്നൂർ: എ.​ഐ.​വൈ.​എ​ഫ് 63-ാം വാർ​ഷി​ക സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പാരി​പ്പ​ള്ളി മെ​ഡി​. ആശുപത്രിയിൽ ര​ക്ത​ദാനം നത്തി. ചാ​ത്ത​ന്നൂർ ആ​ന​ന്ദതീ​ര​ത്തി​ലെ അ​ന്തേ​വാ​സി​കൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം നൽ​കി. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എൻ.സ​ദാ​ന​ന്ദൻ പി​ള്ള ക്യാ​മ്പ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സം​സ്ഥാ​ന​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നോ​ബൽ ബാ​ബു, ജി.എ​സ്. ശ്രീ​ര​ശ്​മി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജിൻ മ​ര​ക്കു​ളം, എ​ച്ച്. ഷാ​ജി ദാ​സ്, മ​ണ്ഡ​ലം സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.കെ. ച​ന്ദ്ര​കു​മാർ, ബി​നു പാ​രി​പ്പ​ള്ളി, സു​നിൽ പൂ​യ​പ്പ​ള്ളി എ​ന്നി​വർ സം​സാ​രി​ച്ചു.