തൊടിയൂർ: അലോഷിയുടെ ഗസൽമഴ ധന്യമാക്കിയ സാംസ്ക്കാരിക സന്ധ്യയിൽ വി.വിമൽ റോയി രചിച്ച 'ഹൃദയം തൊട്ട മൂന്നാർ 'എന്ന പുസ്തകം എം.എം മണി എം. എൽ. എ പ്രകാശനം ചെയ്തു. അഡിഷണൽ ചീഫ് സെക്രട്ടറി വി.വേണു പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂൾ ജീവതാളം വേദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.വിജയകുമാർ പുസ്തകം പരിചയപ്പെടുത്തി. കേരള ട്രാവൽമാർട്ട് സൊസൈറ്റി ഫോഗ് റിസോർട്ട് ആന്റ് വൈബ് മൂന്നാർ ജനറൽ മാനേജർ ഡോ.ജോളി ആൻറണി, സംസ്ഥാന ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാൽ, കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ എഴുത്തുകാരിയും യാത്രികയുമായ ശ്രീപാർവ്വതി, കെ. ജി. അജിത്കുമാർ, വി. പി. ജയപ്രകാശ് മേനോൻ, അഡ്വ. പി. ബി. ശിവൻ, വി.വിമൽറോയ്,സുരേഷ് വെട്ടുകാട്ട് തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരികസന്ധ്യയോടനുബന്ധിച്ച് ആർട്ടിസ്റ്റ് മൂന്നാർ സതീഷ് നേതൃത്വം നൽകിയ സാൻഡ് ആർട്ട്ഷോയും നടന്നു.