
ഓയൂർ: ഓയൂർ ചുങ്കത്തറയിൽ സ്കൂട്ടർ അപകടത്തിൽ വൃദ്ധൻ മരിച്ചു. ഓയൂർ പയ്യക്കോട് സുനി മൻസിലിൽ ജബ്ബാറാണ് (70) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
പയ്യക്കോട് ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് മീയനയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി സ്കൂട്ടറിൽ മടങ്ങിവരും വഴി ചുങ്കത്തറ ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സ്കൂട്ടർ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: നസീമ ബീവി.