പരവൂർ: സി.പി.ഐ പൂതക്കുളം ലോക്കൽ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളായ രാധമ്മഅമ്മ, രാഘവൻ, ശ്രീധരൻ നായർ, ടി.കെ. പ്രഭാഷ് എന്നിവരെ ജി.എസ്. ജയലാൽ എം.എൽ.എ ആദരിച്ചു. എം.പി ഗോപകുമാർ, കെ.ആർ.മോഹനൻപിള്ള, എൻ.സദാനന്ദൻ പിള്ള, എസ്. സുഭാഷ്, അഡ്വ. എ.കെ. മനോജ്, രാജു ഡി.പൂതക്കുളം, ശ്രീരശ്മി, വി. സുനിൽരാജ് എന്നിവർ സംസാരിച്ചു.