പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 298 -ാമത് പരിപാടി 8ന് ഉച്ചയ്ക്ക് 2.30 മുതൽ കൂനയിൽ ഇഷാൻവി കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ മൂന്നാമത് പരവൂർ കൊച്ചുകുഞ്ഞ് സ്മാരക പാചക മത്സരം. പരവൂർ, പൂതക്കുളം, നെടുങ്ങോലം മേഖലകളിൽ സ്ഥിര താമസക്കാരായ 20ന് താഴെ പ്രായമുള്ള യുവതികൾക്ക് പങ്കെടുക്കാം. വൈകിട്ട് 5 മുതൽ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ. രാത്രി 7.30 ന് മികച്ച ബ്രയിലി അദ്ധ്യാപികയ്ക്കുള്ള ദേശീയ, സംസ്ഥാന അവാർഡ് നേടിയ ബേബി ഗിരിജ, സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ മികച്ച ഐ.ടി പ്രോജക്ടുകൾ നടപ്പാക്കാൻ നേതൃത്വം നൽകിയ അജു സൈഗാൾ, യുവ സംഗീതജ്ഞ കീർത്തന രമേശ് എന്നിവരെ ആദരിക്കുമെന്ന് ഫാസ് സെക്രട്ടറി വി.രാജു അറിയിച്ചു.