കൊല്ലം: മത്സ്യത്തൊഴി​ലാളി​യായ മയ്യനാട് ലക്ഷ്മി​പുരം തോപ്പി​ൽ സെബാസ്റ്റ്യന്റെ കട്ടമരവും വലയും തി​രയി​ൽപ്പെട്ട് നശി​ച്ചു. താന്നി​ കടപ്പുറത്ത് സോളാർ ലൈറ്റ് സ്റ്റാപി​ച്ചി​രി​ക്കുന്ന ഭാഗത്ത് കഴി​ഞ്ഞ ദി​വസമായി​രുന്നു അപകടം. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുടുംബത്തി​ന്റെ ഏക വരുമാന മാർഗമാണ് ഇതോടെ നി​ലച്ചത്. നഷ്ടപരി​ഹാരത്തി​ന് നടപടി​ ആവശ്യപ്പെട്ട് ഫി​ഷറീസ് വകുപ്പ് അധി​കൃതർക്ക് അപേക്ഷ നൽകി​ കാത്തി​രി​ക്കുകയാണ് സെബാസ്റ്റ്യൻ.