
പരവൂർ: യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചിലപ്പൂർ സ്വദേശി സെബ്രീന മൻസിലിൽ സമീർ ഹഖാണ് (41) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പരവൂർ ദയാബ്ജി ജംഗ്‌ഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പരവൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ബീന.