കൊട്ടാരക്കര: ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരതാ കാമ്പയിന് നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ വിളംബര റാലിയോടെ തുടക്കം. രാവിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് തുടങ്ങി താമരശേരി ജംഗ്ഷൻ, പ്ളാമൂട്, നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിലെത്തി തിരികെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റാലി സമാപിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ, അംഗൻവാടി, ആശ, തൊഴിലുറപ്പ് പ്രവർത്തകർ, ഈശ്വരവിലാസം സ്കൂളിലെ വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സെനറ്റർമാർ എന്നിവരടക്കം വലിയ പങ്കാളിത്തമുള്ളതായിരുന്നു വിളംബര റാലി. തുടർന്ന് ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തിൽ നടന്ന കാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജലജ സുരേഷ് പഠനോപകരണങ്ങൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻ പിള്ള, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ലതീഷ്, മിനി, ബി.എസ്.ഗോപകുമാർ,നീലേശ്വരം സദാശിവൻ, കോട്ടാത്തല ശ്രീകുമാർ, ആർ.പ്രഭാകരൻ പിള്ള, വി.ഗോപകുമാർ, സുധാകരൻ പള്ളത്ത്, നെടുവത്തൂർ ചന്ദ്രശേഖരൻ, ഷൈലജ രാജീവ്, സി.ഡി.എസ് ചെയർപേഴ്സൺ മായാദേവി, ആർ.ശിവകുമാർ, പഞ്ചായത്ത് സെക്രട്ടറി എം.ജി.ബിനോയ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വാർഡുകളിലായി തുല്യതാ ഫോറം രൂപീകരിക്കാനും പഠനക്ളാസുകൾ തുടങ്ങാനും തീരുമാനിച്ചു.