book-
കാഥികതൊടിയൂർ വസന്തകുമാരി രചിച്ച വൈഖരി എന്ന കവിതാ സമാഹാരം എ. എം. മുഹമ്മദിന് നൽകി സൗത്ത് ഇന്ത്യൻ വിനോദ് പ്രകാശനം ചെയ്യുന്നു

തൊടിയൂർ: കാഥിക തൊടിയൂർ വസന്തകുമാരി രചിച്ച വൈഖരി ,നന്ദാ ദീപം എന്നീ കവിതാസമാഹാരങ്ങളുടെ പ്രകാശനം ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടന്നു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.ബി.രാജൻ സ്വാഗതം പറഞ്ഞു. വൈഖരി എ.എം മുഹമ്മദിന് നൽകി സൗത്ത് ഇന്ത്യൻ വിനോദും, നന്ദാദീപം ഡോ. എം.ജമാലുദ്ദീൻ കുഞ്ഞിന് നൽകി ഡോ. വള്ളിക്കാവ് മോഹൻദാസും പ്രകാശനം ചെയ്തു.

ഡി.വിജയലക്ഷ്മി പുസ്തകങ്ങൾ പരിചയപ്പെടുത്തി.

ജയചന്ദ്രൻ തൊടിയൂർ, കെ.ജി.രവി, അഡ്വ. ജി.പി.അനിൽകുമാർ, നന്ദകുമാർ വള്ളിക്കാവ്, തോപ്പിൽ ലത്തീഫ് ,ഡോ.

കൃഷ്ണകുമാർ, ഡി.മുരളീധരൻ, ശാന്തകുമാരി, ഷാരോൺ എസ്.തൊടിയൂർ, ജ്യോതിലക്ഷ്മി മൈനാഗപ്പള്ളി, ഷീലാജഗധരൻ, അഡ്വ.ലേഖാഗണേഷ്,ഫാത്തിമ താജുദ്ദീൻ, വാസന്തിരവീന്ദ്രൻ,

എന്നിവർ സംസാരിച്ചു. തൊടിയൂർ വസന്തകുമാരി മറുപടിയും നസീം ബീവി നന്ദിയും പറഞ്ഞു.