കൊല്ലം: ബി.ഡി.ജെ.എസ് കുണ്ടറ നിയോജകമണ്ഡലം കൺവെൻഷൻ കുണ്ടറ വേണൂസിൽ ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അഞ്ചൽ കൃഷ്ണൻകുട്ടി, വിനോദ് ബാഹുലേയൻ, തുടങ്ങിയവർ സംസാരിച്ചു. ശ്രീതൃക്കോവിൽവെട്ടം ബാബു കൺവീനറായി 12അംഗ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. അഞ്ഞൂറ് പാർട്ടിപ്രവർത്തകരെ പങ്കെടുപ്പിച്ച് വീണ്ടും കൺവെൻഷൻ വിളിക്കാനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുവാനും തീരുമാനിച്ചു. ജില്ലാ മീഡിയ കൺവീനർ പ്രജീഷ് ചിറയടി നന്ദി പറഞ്ഞു.