al
സി.പി .ഐ മാവടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയുന്നു

പുത്തൂർ: കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വളർന്നത് സാംസ്‌കാരിക കൂട്ടായ്മകളിലൂടെയാണെന്നും കെ.പി.എ.സി യുടെ നാടകങ്ങൾ ജനങ്ങളിൽ ആഴങ്ങളിൽ ഇറങ്ങി ചെന്നതാണ് ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ അധികാരത്തിൽ എത്തിലെത്തിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ മാവടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്കൽ കമ്മിറ്റി അംഗം കെ.എസ്.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. ആർ.കിരൺ ബോധി മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ എക്സി. അംഗം എ. മന്മഥൻ നായർ, മണ്ഡലം അസി. സെക്രട്ടറി, ജി. മാധവൻ നായർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.വിനോദ് കുമാർ,എസ്. രഞ്ജിത്ത്, സംഘടക സമിതി ഭാരവാഹികളായ മൈലംകുളം ദിലീപ്, ഡി. എൽ. അനുരാജ്, ആറ്റുവാശ്ശേരി സുഭാഷ്, ലെനിൻകുമാർ എന്നിവർ സംസാരിച്ചു.