
കൊല്ലം: ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കുന്നതിന് ജില്ലയിൽ ഇനി ഏറ്റെടുക്കാനുള്ളത് ഒരു ഹെക്ടർ മാത്രം. 57 ഹെക്ടർ ഭൂമിയിൽ 56 ഹെക്ടർ ഭൂമി ഇന്നലെ വരെ ഏറ്റെടുത്തു. വടക്കേവിള, ചാത്തന്നൂർ വില്ലേജുകളിലാണ് ഇനി ഭൂമി ഏറ്റെടുക്കാനുള്ളത്. സ്ഥലത്തില്ലാത്തവരുടെയും യഥാർത്ഥ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരുടെയും ഭൂമിയാണിത്. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഏറ്റെടുക്കൽ ജോലികൾ പൂർത്തിയാക്കണമെന്ന് സർക്കാർ കർശന നിലപാടെടുത്തതോടെയാണ് നടപടികൾ വേഗത്തിലായത്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ജില്ലയിൽ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.