bharankadha-
സമ്പൂർണ ഭരണഘടന സാക്ഷരത 2022 പ്രചാരണത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം പഞ്ചായത്തിൽ നടത്തിയ വിളംബരജാഥ

കൊല്ലം: സമ്പൂർണ ഭരണഘടനാ സാക്ഷരത 2022 പ്രചാരണത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം പഞ്ചായത്തിൽ വിളംബരജാഥ നടത്തി. മുഖത്തല ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നു ബാൻഡ് മേളത്തിന്റെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ആരംഭിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ.ജലജകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. കില ആർ.പി ബാബു നീലാംബരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എസ്.എൻ അജിത് ഭരണഘടനയുടെ ആമുഖം വായിച്ചു. 700 ൽ അധികം പേർ പങ്കെടുത്തു.