
കൊല്ലം: സിവിൽ ജുഡീഷ്യൽ വകുപ്പിൽ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സ്പെഷ്യൽ അതിവേഗ പോക്സോ കോടതികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് സിവിൽ/ക്രിമിനൽ കോടതികളിൽ നിന്ന് വിരമിച്ച യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 62. അപേക്ഷകൾ പൂർണമായ ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി 16.