ekn-news-photo
കരീപ്ര ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ ജല വകുപ്പിന്റെ കുണ്ടറ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കുന്നു

എഴുകോൺ : കരീപ്ര പഞ്ചായത്തിൽ കുടിവെള്ള പൈപ്പുകൾ വ്യാപകമായി പൊട്ടുന്നത് നാട്ടുകാർക്ക് വലിയ ദുരിതമായിരിക്കുകയാണ്. പൊതുവെ ജലക്ഷാമമുള്ള പഞ്ചായത്താണ് കരീപ്ര. ഇതുകൂടാതെയാണ് പൈപ്പുപൊട്ടൽ.

ഇതോടെ മിക്ക സ്ഥലത്തും വെള്ളം കിട്ടാത്ത സ്ഥിതിയായി. ജല വകുപ്പ് അധികൃതരെ അറിയിച്ചാലും സമയ ബന്ധിതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങൾക്ക് ആക്ഷേപമുണ്ട്.

ഇതോടെ, പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് സമിതി ഒന്നടങ്കം ജല വകുപ്പിന്റെ കുണ്ടറ സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു. സംഭവം അറിഞ്ഞ്

ശാസ്താംകോട്ടയിൽ യോഗത്തിലായിരുന്ന അസി.എക്സി. എൻജിനീയർ സോണിയ, എ.ഇ ആർ.ബോസ് എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയ്ക്കൊടുവിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

കുണ്ടറയിലെ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. അറ്റകുറ്റപ്പണി ചെയ്തയിടങ്ങളിലും ചോർച്ച പൂർണ്ണമായും പരിഹരിക്കാത്ത അവസ്ഥയുണ്ട്. പഞ്ചായത്തിലുടനീളമുള്ള ഈ പൊട്ടലും ചോർച്ചയും വൻ തോതിൽ ജലനഷ്ടത്തിനും ഇടയാക്കുന്നുണ്ട്.

പ്രതിഷേധം മന്ത്രി വരാൻ

മണിക്കൂറുകൾ അവശേഷിക്കെ

കുഴിമതിക്കാട് കുന്നുംപുറം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് രാവിലെ 9.30 ന് കരീപ്രയിലെത്താനിരിക്കെയാണ് പഞ്ചായത്ത് ഭരിക്കുന്ന

ഇടതുപക്ഷ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

കരീപ്രയിലെ കുടിവെള്ള പ്രശ്നം ജലവകുപ്പ് അധികൃതർ നിസാരവത്ക്കരിക്കുന്നതായി പഞ്ചായത്ത് സമിതിക്ക് നേരത്തെ തന്നെ

ആക്ഷേപമുള്ളതാണ്. ഒന്നിലേറെ തവണ ഇതിന് മുമ്പും പഞ്ചായത്ത് സമിതിക്ക് സമാനരീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്.