arrest

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃക്കരുവ ഞാറയ്ക്കൽ കോയിക്കൽ കുളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന റമീസ് രാജയാണ് (23) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

ഓട്ടോ ഡ്രൈവറായ റമീസ് രാജ സ്ഥിരമായി പെൺകുട്ടിയെ സ്‌കൂളിലേക്കും മറ്റും കൊണ്ടുപോയിരുന്നു. ട്യൂഷൻ കഴിഞ്ഞുപോയ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച് അഞ്ചാലുംമൂട്ടിലുള്ള ഒരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസം 29ന് പെൺകുട്ടി മാതാവിനൊപ്പം കിളികൊല്ലൂർ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.