photo
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ ശാസ്താംകോട്ട സബ് ട്രഷറിക്ക് മുമ്പിൽ നടത്തിയ വിശദീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം ശൂരനാട് വാസു ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് കൊല്ലത്ത് നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്റെയും ധർണയുടേയും പ്രചരണാർത്ഥം, ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ നടന്ന വിശദീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം ശൂരനാട് വാസു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ കെ.ജി.ജയചന്ദ്രൻ പിള്ള, അബ്ദുൽസമദ്, ആയിക്കുന്നം സുരേഷ്ബാബു, ശങ്കരപ്പിള്ള, വാസുദേവക്കുറുപ്പ്, നാസർഷാ, ചെല്ലപ്പ ഇരവി, പുത്തൂർ സഹദേവൻ, രാജു കുന്നത്തൂർ, ജി. ജോൺ എന്നിവർ സംസാരിച്ചു.