കൊല്ലം: സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്, പാലോട് ജെ.എൻ.ടി.ബി.ജി.ആർ.ഐ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ആശ്രാമം ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റിൽ ഒരുക്കുന്ന ശലഭോദ്യാനത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. എ. വി. സന്തോഷ് കുമാർ അദ്ധ്യക്ഷനാവും.